സ്ഥാനം : ആലപ്പുഴ ടൗണിന് സമീപമാണ് ആലപ്പുഴ ബീച്ച്
കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്. ഇപ്പോള്‍ മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിന്റെ വിശാലമായ ബീച്ചിന്റെയും ഒക്കെ പേരിലാണ് ആലപ്പുഴ ഖ്യാതി നേടുന്നത്. ഒരു പ്രമുഖ പിക്‌നിക് കേന്ദ്രമാണ് ആലപ്പുഴ. 137 വര്‍ഷം പഴക്കമുള്ള പുരാതനമായ ഒരു കടല്‍പാലം ബീച്ചിലുണ്ട്. സമീപമുള്ള വിജയ ബീച്ച് പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകരും. ബീച്ചിലെ പഴക്കം ചെന്ന ലൈറ്റ് ഹൗസും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഹൗസ്‌ബോട്ട് സഞ്ചാരമാണ് ആലപ്പുഴ പകരുന്ന മറ്റൊരു ഹൃദ്യാനുഭവം. പഴയ കെട്ടുവള്ളങ്ങളാണ് പരിഷ്‌കരിച്ച് ഹൗസ് ബോട്ടുകളാക്കി മാറ്റിയിരിക്കുന്നത്. ടണ്‍ കണക്കിന് അരിയും സുഗന്ധദ്രവ്യങ്ങളും മറ്റും ദൂരെയുള്ള കമ്പോളങ്ങളിലെത്തിക്കാനാണ് മുന്‍പ് വലിയ കെട്ടുവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നത്. മരപ്പലകകള്‍ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി നിര്‍മ്മിക്കുന്നതിനാലാണ് കെട്ടു വള്ളങ്ങള്‍ക്ക് ആ പേരു ലഭിച്ചത്.
ആധുനിക കാലത്തെ ഹൗസ്‌ബോട്ടുകള്‍ ഒരാഡംബര ഹോട്ടലിലെ എല്ലാ സൗകര്യങ്ങളുമുള്ളവയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത കിടപ്പുമുറികള്‍, ആധുനിക ടോയ്‌ലറ്റ്, സ്വീകരണമുറി, അടുക്കള, ബാല്‍ക്കണി തുടങ്ങിയവയെല്ലാം ഹൗസ്‌ബോട്ടിലുണ്ട്.
യാത്രാസൗകര്യം
- സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ ബീച്ചില്‍ നിന്ന് 5 കി. മീ.
- സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 85 കി. മീ.
No comments:
Post a Comment